കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം
കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പുരസ്കാരത്തിന് അര്‍ഹനായ വി.പി. ഷിന്റോ, മികച്ച എന്‍എസ്എസ് വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട പി.എ. ഹരിനന്ദന്, ലക്ഷ്മി എസ്. കുമാര്‍.
മികച്ച യൂണിറ്റിനൊപ്പം മൂന്ന് വ്യക്തിഗത പുരസ്കാരങ്ങളും
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധസേവനത്തിന്റെയും മികവിന് അംഗീകാരമായി കാലിക്കട്ട്് സര്‍വകലാശാലയുടെ 2024 25 അധ്യയന വര്‍ഷത്തെ എന്‍എസ്എസ് പുരസ്കാരങ്ങളില് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കി. കോളജിന്റെ എന്‍എസ്എസ് യൂണിറ്റിന് മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി വി.പി. ഷിന്റോയും, മികച്ച വളണ്ടിയര്‍മാരായി പി.എ. ഹരിനന്ദനും ലക്ഷ്മി എസ്. കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഒരേ വര്‍ഷം യൂണിറ്റ് പുരസ്കാരത്തിനൊപ്പം മൂന്ന് വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കാനായത് കോളജിന് ഇരട്ടിമധുരമായ അംഗീകാരമായി.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിനും സന്നദ്ധസേവന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിനുമാണ് ഈ പുരസ്കാരങ്ങള്‍ ക്രൈസ്റ്റ് കോളജിനെ തേടിയെത്തിയത്. ക്രൈസ്റ്റ് കോളജിന്റെ എന്‍എസ്എസ് യൂണിറ്റുകള്‍ വര്‍ഷങ്ങളായി സമൂഹത്തിന് പ്രയോജനകരമായ നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കായി ഓഡിയോ പുസ്തകങ്ങള്‍ ഒരുക്കി വിതരണം ചെയ്യുന്ന ശ്രവ്യം, നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന അഭയം, കുട്ടികള്‍ക്കായി പഠനസാമഗ്രികളും പുസ്തകങ്ങളും ഒരുക്കുന്ന എന്റെ പുസ്തകം, ലഹരിവിരുദ്ധ ബോധവത്കരണം ലക്ഷ്യമിടുന്ന മുക്തി എന്നീ പദ്ധതികള്‍ ശ്രദ്ധേയമാണ്.
കോളജ് ക്യാമ്പസിലും സമീപ സ്കൂളുകളിലും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലും എന്‍എസ്എസ് യൂണിറ്റ് സജീവമാണ്. അതോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ഗ്രാമങ്ങളെ ദത്തെടുത്ത് വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, നേത്രപരിശോധന, സെന്‍സസ് ബോധവത്കരണം തുടങ്ങി വിവിധ സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന മാനസ ഗ്രാമം പദ്ധതിയും ശ്രദ്ധേയമാണ്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സ്നേഹാരാമം ഉള്‍പ്പടെയുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികളും എന്‍എസ്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിച്ച ഈ സേവനപ്രവര്‍ത്തനങ്ങളുടെ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്റ്റ് കോളജിന്റ എന്‍എസ്എസ് യൂണിറ്റിന് ഇത്തവണത്തെ മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം ലഭിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു