ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഫോട്ടോ ക്യാപ്ഷന്‍() തകര്‍ന്നു കുഴികളായി കിടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് റോഡില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വാഴവെച്ച് പ്രതിഷേധിച്ചപ്പോള്‍.
വാര്‍ത്ത കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: നഗരസഭയിലെ റോഡുകള്‍ തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുഴിയില്‍ വാഴ വച്ചു. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ആറു മാസമായി തകര്‍ന്നുകിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡിലാണ് വാഴ വച്ചത്. റോഡിന്റെ ഉപരിതലത്തിലെ മെറ്റലുകള്‍ ഇളകി തെറിച്ചുപോയതോടെ പല ഭാഗങ്ങളും കുഴികളും കല്ലുകളും നിറഞ്ഞ നിലയിലാണ്.
മാപ്രാണം ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ ഇളകിയ മെറ്റലുകളും കല്ലുകളും തെറിക്കുന്ന സാഹചര്യമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പാതാളം പോലെയുള്ള വലിയ കുഴികളില്‍ വീണ് ചെറുവാഹനങ്ങള്‍ നിരന്തരം അപകടത്തില്പ്പെടുകയാണെന്ന് സമരത്തിന് നേതൃത്വം നല്കിയ എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ശിവകുമാര്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ കെ. പ്രസാദ്, അല്‍ഫോണ്‍സ തോമസ്, ലേഖാ സാജന്, സിന്ധു ഗിരീഷ്, ടി.എസ്. വിനീത എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ദിവസേന വലിയ തോതില്‍ ആളുകള്‍ എത്തുന്ന മേഖലയാണിത്.
അതിനാല്‍ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ ഗതാഗതസുരക്ഷയെയും നഗരത്തിലെ ദൈനംദിന യാത്രയെയും നേരിട്ട് ബാധിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ കുഴികളില്‍ മെറ്റല്‍ നിറച്ച് താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മാണം നടത്തണമെന്നാണ് ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു