ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ആവശയപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ആവശ്യപ്രകാരം മന്ത്രി പി.കെ. ബഷീര്‍ വിളിച്ച ഉന്നത തല യോഗത്തില്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തിയുടെ തടസങ്ങള്‍ നീക്കാനും പുതിയ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടന്റെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് കെഎസ്ടിപി, റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, സ്പെഷ്യല്‍ ബില്‍ഡിംഗ്സ്, ഇലക്ട്രിക്കല്‍, കിഫ്ബി തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥന്മാര് ഉള്‍പ്പടെ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
കരുവന്നൂര്‍ കാട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും, കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും, നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും, രണ്ട് ദേശീയ പാതകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന പോട്ട മൂന്നുപീടിക റോഡ് നാല് വരി പാതയാക്കുന്നതിന് സിആര്‍എഫ് ഫണ്ട് ലഭ്യമാക്കി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും, ഇരിങ്ങാലക്കുടയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ രൂപരേഖ തയ്യാറാക്കും, കെഎസ്ടിപി പ്രവൃത്തികളുടെ അപാകതകളും വേഗത ഇല്ലായ്മയും എംഎല്‍എ ചൂണ്ടി കാണിക്കുകയും അടിയന്തരമായി ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര് യോഗത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തു.
ഇവ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. കൂടല്‍മാണിക്യം, കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിച്ച് നിര്‍മ്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ കോമ്പൗണ്ട് വാള് പൂര്‍ണമായും കെട്ടുന്നതിലേയ്ക്കായി വടക്ക് വശം പുതിയ മതില് കെട്ടുന്നതിനും തീരുമാനിച്ചു. ഇരിങ്ങാലക്കുട മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നടവരമ്പ് ഗവണ്മെന്റ് എല്‍പി സ്കൂള്‍, ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓഡിറ്റോറിയം എന്നിവയുടെ നിര്്മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. കാട്ടൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം വേഗത്തിലാരംഭിക്കാനും ആളൂര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടവും ആളൂര്‍ പോളിടെക്നിക്കിന് പുതിയ കെട്ടിടവും കാലതാമസം കൂടാതെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് കെട്ടിടം നിര്‍മ്മാണം നടത്താനും തീരുമാനിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയ്ക്ക് ആധുനിക സൗകര്യത്തോട് കൂടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കും. കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷന് വികസനത്തിന് വേണ്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി നടപടി സ്വീകരിക്കാനും തീരുമാനമായി. ആളൂര്‍ പഞ്ചായത്തിലെ കദളിച്ചിറയില്‍ ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ചക്കരപ്പാടം, ഉപ്പുംതുരുത്തി പാലം ഉള്‍പ്പടെ അഞ്ച് പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലേയ്ക്ക് പ്രാരംഭ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്