പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് പഞ്ചഗുസ്തി മത്സരത്തോടെ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബുവും ടി.കെ. സുധീഷും തമ്മില്‍ പഞ്ചഗുസ്തി മത്സരം നടത്തിയാണ് കേരളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ, നടവരമ്പ്, വെള്ളാങ്കല്ലൂര്‍, ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്പോര്‍ട്സ് ഗെയിംസ് മത്സരങ്ങള്‍ നടക്കുക. സ്റ്റേജിതര മത്സരങ്ങള്‍ 28നും സ്റ്റേജ് മത്സരങ്ങള്‍ 29നും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. കണ്ണന്, സുലേഖ അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്തംഗം കെ.ബി. ഷക്കീല ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. സുജിത്ത്ലാല് സ്വാഗതവും സെക്രട്ടറി ഗിരിജ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം
കാട്ടൂര്‍ പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്ക് മിക്സി വിതരണം ചെയ്തു.