കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കാലിക്കട്ട് സര്‍വകലാശാല വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: എതിരാളികള്‍ക്ക് ഒരു ഗോള്‍ പോലും വഴങ്ങാതെ പ്രതിരോധത്തിന്റെ കരുത്തും ആക്രമണത്തിന്റെ മികവും ഒരുപോലെ പ്രകടമാക്കി കാലിക്കട്ട് സര്‍വകലാശാല അന്തര്‍കലാലയ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കിരീടം ചൂടി. കാലിക്കട്ട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അസാമാന്യമായ പോരാട്ടവീര്യവും കൃത്യതയാര്‍ന്ന ടീം വര്‍ക്കും പുറത്തെടുത്താണ് സെന്റ് ജോസഫ്സിന്റെ പെണ്‍പട ചാമ്പ്യന്മാരായത്. ടൂര്‍ണമെന്റിലുടനീളം ഒരു ഗോള്‍ പോലും വഴങ്ങാതെയുള്ള കിരീടനേട്ടം ടീമിന്റെ പ്രതിരോധമികവിന്റെയും അച്ചടക്കത്തോടെയുള്ള കൂട്ടായ പ്രകടനത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി. പാലക്കാട് മേഴ്സി കോളജ് രണ്ടാം സ്ഥാനവും മാള കാര്‍മല്‍ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനച്ചടങ്ങില്‍ കാലിക്കട്ട് സര്‍വകലാശാല കായികവിഭാഗം ഡയറക്ടര്‍ ഡോ. കെ.പി. മനോജ് വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം
കാട്ടൂര്‍ പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്ക് മിക്സി വിതരണം ചെയ്തു.