പ്രീപ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഉപജില്ലയിലെ പ്രീപ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ ആരോഗ്യസുരക്ഷ, ഭക്ഷണക്രമം, മാനസികവളര്‍ച്ച, സ്വഭാവരൂപീകരണം എന്നിവയെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, സന്തോഷ് ബാബു മാസ്റ്റര്‍ എന്നിവര്‍ ക്ലാസുകളെടുത്തു.