ആയുര്‍വേദ ആശുപത്രിയും, താലൂക്ക് ആശുപത്രിയും ശുചീകരിച്ച് സേവാഭാരതി
ഇരിങ്ങാലക്കുട: ദേശീയ സേവാഭാരതി സേവാ സംഗമം സ്വച്ച് കേരള ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി ഗവ. ആയുര്‍വേദ ആശുപത്രിയിലും, താലൂക്ക് ഗവ. ആശുപത്രിയിലും ശുചീകരണം നടത്തി. താലൂക്ക് ആശുപത്രിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ. രേഖ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സതീഷ് പള്ളിച്ചാടത്ത് സ്വാഗതം പറഞ്ഞു. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരിദാസ്, സാമജിക സേവാസമിതി കണ്‍വീനര്‍ ലിബിന്‍രാജ്, ജയദേവന് രാമന്‍കുളത്ത്, പൊറത്തിശ്ശേരി മണ്ഡല് വിദ്യാര്‍ഥി രനൂപ്, ആര്‍എസ്എസ് പൊറത്തിശ്ശേരി മണ്ഡല് കാര്യവാഹ് ജിതിന് പൊറത്തിശ്ശേരി, മണ്ഡല് സഹ കാര്യവാഹ് ലഗേഷ്, സേവാഭാരതി പ്രവര്‍ത്തകരായ ഡി.പി. നായര്‍, രാഘവന്, വെട്ടത്തു ദാസന് എന്നിവര്‍ പങ്കെടുത്തു. ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, സേവാഭാരതി സംസ്ഥാന സമിതി അംഗവും ഇരിങ്ങാലക്കുട സെക്രട്ടറിയുമായ പി.കെ. ഉണ്ണികൃഷ്ണന്, മെഡിസെല്‍ കണ്‍വീനര്‍ ഒ.എന്‍. സുരേഷ്, മുരളി കല്ലിക്കാട്ട്, വിവേക് അവിട്ടത്തൂര്‍ തുടങ്ങിയവര്‍ പങ്കാളികളായി.