വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ചിലങ്ക ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് കണ്‍തുറന്നു
വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ചിലങ്ക ജംഗ്ഷനില്‍ ബെന്നി ബെഹനാന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4,40,000 രൂപ ചിലവ് ചെയ്തു സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റ സ്വിച്ച് ഓണ്‍ കര്‍മ്മം ബെന്നി ബെഹനാന് എംപി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസന്ന അനില്‍ കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ഷീബ അനില്‍, അഡ്വ. കെ. അരുണ്‍രാജ്, കൃഷ്ണകുമാര്‍, നസീമ നാസര്‍, വി. എ. നദീര്‍, കമാല്‍ കാട്ടകത്ത്, അയൂബ് കരൂപ്പടന്ന എന്നിവര്‍ സംസാരിച്ചു.