ഇരിങ്ങാലക്കുടയും ഞാനും പുസ്തക പ്രകാശന കര്‍മ്മം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ടൗണ്‍ യൂണിറ്റ് പുറത്തിറക്കിയ ഇരിങ്ങാലക്കുടയും ഞാനും എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അശോകന് ചരുവിലിന് നല്കി നിര്‍വഹിച്ചു. സൗഹൃദമാണ് വഴി എന്ന വിഷയത്തെ ആസ്പദമാക്കി ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ദേശത്തെ കുറിച്ച് എണ്‍പത്തി മൂന്ന് എഴുത്തുകാര്‍ രചിച്ച കഥകവിത ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തില്‍ കെ. സച്ചിദാനന്ദന്, ഡോ. ആര്. ബിന്ദു, ഡോ. വി.പി. ഗംഗാധരന്, അശോകന് ചരുവില്‍, ഖദീജ മുംതാസ് തുടങ്ങിയ പ്രമുഖരും എഴുതിയിട്ടുണ്ട്.
യോഗത്തിന് സെക്രട്ടറി ഷെറിന് അഹമ്മദ് സ്വാഗതവും പ്രസിഡന്റ് കെ.ജി. സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് അധ്യാപകന് സനോജ് രാഘവന് പുസ്തക പരിചയം നടത്തി. പ്രഫ. സാവിത്രി ലക്ഷ്മണന്, ഡോ. എം.എന്‍. വിനയകുമാര്‍, ഖാദര്‍ പട്ടേപ്പാടം, ഡോ. കെ.പി. ജോര്‍ജ്ജ്, മുരളി നടക്കല്‍ എന്നിവര്‍ സംസാരിച്ചു. ബാലസംഘം മ്യൂസിക് ബാന്റ് ടീം ആഭേരിയുടെ അവതരണം നടന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം കരസ്ഥമാക്കിയ പ്രതാപ്സിങ്ങിനേയും മികച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനകാര്‍ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സുധീഷ് ചന്ദ്രനേയും യോഗത്തില്‍ ആദരിച്ചു.