ഊരകത്ത് പഞ്ചായത്ത് സ്ഥാപിച്ച നെയിം ബോര്‍ഡ് തകര്‍ത്ത നിലയില്‍

മുരിയാട് പഞ്ചായത്തിലെ പത്തം വാര്‍ഡ് ഊരകം ഈസ്റ്റ് അംബേദ്കര്‍ നഗറില്‍ സ്ഥാപിച്ച ബോര്‍ഡ് തകര്‍ത്ത നിലയില്‍.
ഊരകം: മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഊരകം അംബേദ്കര്‍ നഗറില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നെയിം ബോര്‍ഡ് സാമൂഹ്യദ്രോഹികള്‍ തകര്‍ത്ത നിലയില്‍. പത്തു വര്‍ഷം മുന്‍പ് എംപിയായിരുന്ന പി.സി. ചാക്കോയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അംബേദ്ക്കര്‍ നഗര്‍ റോഡിന്റ നിര്മാണത്തോടനുബന്ധച്ച് പദ്ധതി വിശദീകരിച്ച് സ്ഥാപിച്ച ഗ്രാനൈറ്റ് ബോര്‍ഡാണ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.