കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
മുരിയാട് കപ്പാറ ലിഫ്റ്റ് ഇറിഗേഷന്റെയും പുതുതായി നിര്‍മ്മിക്കുന്ന കൃഷിഭവന് ഉപകേന്ദ്രത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നിധി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ പ്രാദേശിക വികസന നിധിയില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുന്ന കപ്പാറ ലിഫ്റ്റ് ഇറിഗേഷന്റെയും പുതുതായി നിര്‍മ്മിക്കുന്ന കൃഷിഭവന് ഉപകേന്ദ്രത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നിധി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കപ്പാറ ലിഫ്റ്റ് ഇറിഗേഷന്റെ നവീകരണത്തിന് അഞ്ച് ലക്ഷം രൂപയും പുല്ലൂരില്‍ പൊഴലിപറമ്പില്‍ പൈലപ്പന് ഡേവിസ് സൗജന്യമായി നല്കിയ ഭൂമിയില്‍ കൃഷിഭവന്റെ ഉപകേന്ദ്രവും പ്ലാന്‍ ഹെല്‍ത്ത് ക്ലിനിക്കും നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയുമാണ് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍ ഭാരവാഹികള്‍ എ.എം. തിലകന്റെ നേതൃത്വത്തില്‍ ബിന്ദു ടീച്ചറെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത് എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, നിഖിതാ അനൂപ്, മണി സജയന് റോസ്മി ജയേഷ് മനീഷാ മനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി