കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
മുരിയാട് പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്ററിന്റെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള കേന്ദ്രം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയുന്നു.
ഇരിങ്ങാലക്കുട: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്ററിന്റെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള കേന്ദ്രം മുരിയാട് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സെന്റര്‍ ഉദ്ഘാടനം ചെയ്തു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീ ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിതാ രവി, കാറളം സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡാലിയ പ്രദീപ്, പറപ്പൂക്കര സിഡിഎസ് ചെയര്‍പേഴ്സണ്‍ സരിത തിലകന്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, കുടുംബശ്രീ ഡിഎംസി കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇരിഞ്ഞാലക്കുട ബ്ലോക്ക് അതിര്‍ത്തിയിലെ കുടുംബശ്രീ സംരംഭകര്‍ക്ക് സംരംഭകത്വ പ്രോത്സാഹനം, രജിസ്ട്രേഷന്, ലോണ്‍ ,മാര്‍ക്കറ്റിംഗ്, പരിശീലനം എന്നിങ്ങനെയുള്ള സംരംഭകത്വ വികസനത്തിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുകയുംഏകോപിപ്പിക്കുകയും ആണ് സെന്ററിന്റെ ലക്ഷ്യം

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു