ടൗണ് ലയണ്സ് ക്ലബ്ബിന്റെ പാലിയേറ്റീവ് കെയര് പദ്ധതിയായ സാന്ത്വനം 24 ന്റെ ഉദ്ഘാടനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ് ലയണ്സ് ക്ലബ്ബിന്റെ പാലിയേറ്റീവ് കെയര് പദ്ധതിയായ സാന്ത്വനം 24 ന്റെ ഉദ്ഘാടനം ലയണ്സ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്ണ്ണര് ലയണ് സുരേഷ് കെ. വാരിയര് നിര്വ്വഹിച്ചു. പാലിയേറ്റിവ് കെയര് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇരിങ്ങാലക്കുട ടൗണ് ലയണ്സ് ക്ലബ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില് വാക്കറുകള് സൗജന്യമായി വിതരണം ചെയ്യും. ഇരിങ്ങാലക്കുട ടൗണ് ലയണ്സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള് അധ്യക്ഷത വഹിച്ച യോഗത്തില് സോണ് ചെയര്മാന് അഡ്വ. ജോണ് നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ഡയസ് കാരത്രക്കാരന് സ്വാഗതവും ട്രഷറര് ടിനോ ജോസ് നന്ദിയും പറഞ്ഞു. സോണി സേവ്യര്, മിന്നു ഹാരീഷ്, റോയ് ജോര്ജ്ജ് എന്നിവര് സംസാരിച്ചു.

ആരോഗ്യ വികസനത്തിന്റെ സന്ദേശവുമായി ഫിറ്റ് 4 ലൈഫ് സീസണ് 2 വനിതകളുടെ മിനി മാരത്തോണ് സെന്റ് ജോസഫ്സ് കോളജില്
പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലില് സെര്വിക്കല് കാന്സര് പ്രതിരോധ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
തൃശൂര് ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന്റെ നേതൃത്വത്തില് സഞ്ജീവനം: ആരോഗ്യസദസുകള്ക്ക് തുടക്കമായി
പ്രമേഹനിര്ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
യൂണിവേഴ്സല് എന്ജിനീയറിംഗ് കോളജ് എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലില് സൗജന്യ ഡയാലിസിസ് കൂപ്പണും കിറ്റും വിതരണം ചെയ്തു