ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. താഴേക്കാട് സെന്റ് ആന്റണീസ് കുരിശ് പള്ളിക്കു സമീപം തിങ്കളാഴ്ച രാത്രിയിലാണ് അപകടം. താഴെക്കാട് കൈതാരത്ത് വീട്ടില്‍ ജോണിയുടെയും ചിന്നമ്മയുടെയും മകന് ജിജോ (38) ആണ് മരിച്ചത്. രാത്രി 12 ഓടെ താഴെക്കാട് കുണ്ടൂപ്പാടം റോഡില്‍ വച്ചായിരുന്നു അപകടം. സിനിമ കണ്ട് ഇത് വഴി മടങ്ങിയ രണ്ട് പേര് ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അലുമിനിയം ഫാബ്രിക്കേറ്ററായ ജിജോ ജോലി സംബന്ധമായ ആവശ്യത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആളൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അഞ്ജലി. മക്കള്‍: കാതറിന്, കെവിന്.