കോമ്പാറ ദനഹ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പിണ്ടി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കോമ്പാറ ദനഹ ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സെന്റ് തോമസ് കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് നിര്വഹിച്ചു. ഇരിങ്ങാലക്കുട സബ് ഇന്സ്പെക്ടര് ക്ലീറ്റസ് മുഖ്യാഥിതിയായി പങ്കെടുത്തു. ജനറല് കണ്വീനര് ഷാജു പാറേക്കാടന്, കോ ഓര്ഡിനേറ്റര് റിജു കാളിയങ്കര, രക്ഷാധികാരി തോമസ് കോട്ടോളി, സെക്രട്ടറി കെവിന് പോള്, ട്രഷറര് അനീഷ് ആന്റോ, ജോ. കണ്വീനര് ജോസ് മൊയലന് എന്നിവര് ആശംസകളര്പ്പിച്ച് സംസാരിച്ചു. പിയൂസ് ചക്കാലയ്ക്കല്, മാര്ട്ടിന് ചിറക്കേകാരന്, ജോഷി താണിശേരികാരന്, രോഹന് രാജു, സപ്ലിമെന്റ് കണ്വീനര് മിനി ജോസ് കാളിയങ്കര എന്നിവര് സംസാരിച്ചു.