കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ സാന്ത്വന ഭവനത്തിന് തറക്കല്ലിട്ടു
കല്ലേറ്റുംകര: കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സാന്ത്വന ഭവനത്തിന് തറക്കല്ലിട്ടു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്, സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍, ദി കാത്തലിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആന്റോ കെ. ദേവസി, ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് കെ.എ. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് ഷെറിന് ജെന്സണ്, സ്കൂള്‍ ലീഡര്‍ ആന്‍ലി ബിജു ,കണ്‍വീനര്‍ റീനി റാഫേല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപമാണ് സാന്ത്വന ഭവനമൊരുങ്ങുന്നത്.