ഇരിങ്ങാലക്കുട രൂപത സിഎല്‍സി പ്രസംഗമത്സരം: ബ്രൈറ്റ ബാബു, ജെസ്നി ജോയ് ജേതാക്കള്‍
ഇരിങ്ങാലക്കുട: രൂപത സിഎല്‍സി സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ എ വിഭാഗത്തില്‍ ബ്രൈറ്റ ബാബു (ക്രൈസ്റ്റ് കിംഗ് ചര്‍ച്ച് അന്നമനട), ബി വിഭാഗത്തില്‍ ജെസ്നി ജോയ് (സെന്റ് മേരീസ് ചര്‍ച്ച് ഊരകം) എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ വിഭാഗത്തില്‍ ആവേമരിയ ജോസ് (സെന്റ് സെബാസ്റ്റിയന് ചര്‍ച്ച് കൊടുങ്ങ) രണ്ടാംസ്ഥാനവും, സാമുവല്‍ ജോജി (സെന്റ് മേരീസ് ചര്‍ച്ച് പറേക്കാട്ടുക്കര) മൂന്നാം സ്ഥാനവും നേടി. ബി വിഭാഗത്തില്‍ ലിന്‍സ സണ്ണി (സെന്റ് ജോസഫ് ചര്‍ച്ച പൊറത്തിശേരി) രണ്ടാം സ്ഥാനവും, മനു ഡേവിസ് (സെന്റ് മേരീസ് ചര്‍ച്ച് തേശേരി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എ വിഭാഗത്തില്‍ ഡെന്ന റോസ് ഡേവിഡ് (ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് കുമ്പിടി), ഫെലിസിയ ഷോജി (സെന്റ് മേരീസ് ചര്‍ച്ച് പറേക്കാട്ടുക്കര), ഐന മരിയ ഫ്രാന്‍സിസ് (സെന്റ് മേരീസ് ചര്‍ച്ച് താഴൂര്‍), അനസ് അന്റണി (സെന്റ് ആന്റണീസ് ചര്‍ച്ച് പാദുവ നഗര്‍), ലയോണ റോസ് ജോഷി (ലൂര്‍ദ് മാതാ ചര്‍ച്ച് ചെമ്മണ്ട), ഐയ്ഞ്ചല്‍ മരിയ ഷിജു (സെന്റ് ജോസഫ് ചര്‍ച്ച് കൊടകര), ആന്‍ റോസ് ജോമോന് (സെന്റ് ജോസഫ് ചര്‍ച്ച് നോര്‍ത്ത് ചാലക്കുടി). ബി വിഭാഗത്തില്‍ ഡെസ്മി ജോജോ (സെന്റ് ജോസഫ് ചര്‍ച്ച് നോര്‍ത്ത് ചാലക്കുടി), മരിയ സുബിന് (നിത്യ സഹായ മാതാ ചര്‍ച്ച് മറ്റത്തൂര്‍) എന്നിവര്‍ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി.
രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി മല്‍സരം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അലക്സ് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷോബി കെ. പോള്‍, മോഡറേറ്റര്‍ സിസ്റ്റര്‍ സായൂജ്യ എഫ്സിസി, ഭാരവാഹികളായ മെല്ബിന് ഫ്രാന്‍സീസ്, സാവിയോ വിജു, ജുജില് ജോണ്സന്, കെ.ജെ. ആന്ഗ്ലോറിയ, അലന് ക്രിസ്റ്റോ തുടങ്ങിയവര്‍ സംസാരിച്ചു.