ഇരിങ്ങാലക്കുടയില് കൂപ്പ്മാര്ട്ട് സൂപ്പര്മാര്ക്കറ്റ് തുടങ്ങി
ഇരിങ്ങാലക്കുട: സഹകരണ സ്ഥാപനങ്ങളുടെ കുടക്കീഴില് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കൂപ്പ്മാര്ട്ട് സൂപ്പര്മാര്ക്കറ്റ് ഇരിങ്ങാലക്കുടയില് തുടങ്ങി. ജില്ലയിലെ ഏക സ്ഥാപനമാണു കല്ലംകുന്ന് സര്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില് ഇരിങ്ങാലക്കുട ജനറല് ആശുപത്രിക്കു എതിര്വശത്തുള്ള സംഗമേശ്വര കോംപ്ലക്സില് തുടങ്ങിയത്. മന്ത്രി കടകംപിള്ളി സുരേന്ദ്രന്, ഓണ്ലൈന് വഴി ഉദ്ഘാടനം നിര്വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്എ ദീപം തെളിയിച്ചു. ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്, ബ്ലോക്ക് പ്രസിഡന്റുമാരായ വി.എ. മനോജ്കുമാര്, കെ.എസ്. രാധാകൃഷ്ണന്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര് രാജന് വര്ഗീസ്, കെ.ആര്. വിജയ എന്നിവര് പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം