സംസ്ഥാനത്ത് (നവംബർ 6) 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ് (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന് (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന് വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന് നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര് സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന് (80), മലപ്പുറം പോത്തനാര് സ്വദേശിനി അമ്മിണി (80), മേലേറ്റൂര് സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന് (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂര്‍ ജില്ലയില്‍ 951 പേര്‍ക്ക് കൂടി കോവിഡ്; 1042 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 951 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1042 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9668 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 44,968 ആണ്. 34,953 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 940 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 67 പുരുഷന്മാരും 67 സ്ത്രീകളും പത്ത് വയസ്സിനു താഴെ 39 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 263
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -72
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 21
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-47
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 59
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-189
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-140
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-231
സി.എഫ്.എല്‍.ടി.സി കൊരട്ടി – 46
പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍-319
സി.എഫ്.എല്‍.ടി.സി, നാട്ടിക -494
ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-105
സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന് സെന്റര്‍ വിയ്യൂര്‍-65
ജനറല്‍ ആശുപത്രി തൃശ്ശൂര്‍-35
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -32
ചാവക്കാട് താലൂക്ക് ആശുപത്രി -05
ചാലക്കുടി താലൂക്ക് ആശുപത്രി -10
കുന്നംകുളം താലൂക്ക് ആശുപത്രി -26
ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -19
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-63
അമല ആശുപത്രി-74
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -60
മദര്‍ ആശുപത്രി -18
തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -11
എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -06
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -08
ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ – 00
രാജാ ആശുപത്രി ചാവക്കാട് – 08
അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 10
സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -11
മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 09
റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 01
സെന്റ് ആന്റണിസ് പഴുവില്‍ – 07
അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 00
യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 00
സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-12
6235 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.896 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 291 പേര് ആശുപത്രിയിലും 605 പേര് വീടുകളിലുമാണ്.മൊത്തം 7237 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5602 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1323 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 312 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 3,34,563 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,00,553 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 47 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്കി. വെള്ളിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 416 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.