പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി
സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോടു കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കൂട്ട ധര്‍ണ നടത്തി. ഇരിങ്ങാലക്കുട ആല്ത്തറക്കല് നടന്ന ധര്‍ണ യുഡിഎഫ് കണ്‍വീനര്‍ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ധര്‍ണയില്‍ ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി. ചാര്‍ളി, കെ.കെ. ജോണ്സന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, കെ.എ. റിയാസുദ്ധീന്‍ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജു ആന്റണി, രാജന് തൈക്കാട് ഫോര്‍വേഡ് ബ്ലോക്ക്, പി. മനോജ് സിഎംപി, എ.പി. ആന്റണി, കേരള കോണ്‍ഗ്രസ് ജേക്കബ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, കെ.കെ. സന്തോഷ്, സോമന് ചിറ്റേയത്ത്, ഷാറ്റോ കുരിയന്‍, കെ.എ. ഋഷിപാല്‍, എ.എ. ഹൈദ്രോസ്, അഡ്വ. ജോസ് മൂഞ്ഞേലി എന്നിവര്‍ പ്രസംഗിച്ചു.