കോണത്തുകുന്ന് ഗവ. യുപി സ്കൂളിലെ പുതിയ ക്ലാസ് റൂമുകളുടെ നിർമാണോദ്ഘാടനം നടന്നു
കോണത്തുകുന്ന്: ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം വി.ആർ. സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറന്പിൽ, പ്രധാനാധ്യാപിക പി.എസ്. ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി. പ്രകാശ്, നെല്ലിമുറ്റം സെക്രട്ടറി റഫീഖ് പട്ടേപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.