മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂള്‍ വാര്‍ഷികാഘോഷം
മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
മാപ്രാണം: മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കലാഭവന്‍ ജയന് വിശിഷ്ടാതിഥിയായിരുന്നു. വൈസ് ചെയര്മാന് ടി.വി. ചാര്‍ലി എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് സമ്മാനദാനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥിയും മുകുന്ദപുരം താലൂക്ക് തഹസില്‍ദാരുമായ സിമീഷ് സാഹു, കൗണ്‍സിലര്‍മാരായ എ.എസ്. ലിജി, ലേഖ ഷാജു, എം. ആര്‍ച്ച അനീഷ് പിടിഎ പ്രസിഡന്റ് ശരണ്യ. എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രധാനാധ്യാപിക ഇ.ടി. ഷെല്‍ബി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കിരണ്‍ കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ അധ്യാപിക കെ.ജി. സിനിമോള്‍ നന്ദി പറഞ്ഞു.

ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ
മഹാത്മാ പാര്‍ക്ക് നവീകരണത്തിന് തുടക്കം
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
ഷണ്മുഖം കനാലില്‍ പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു