കണ്ണിക്കര കരേക്കാട്ടു ചിറയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഇരിങ്ങാലക്കുട: കണ്ണിക്കര പ്രവാസി അസോസിയേഷന് ചാരിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണിക്കര കരേക്കാട്ടു ചിറയില്‍ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണന് മേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് അംഗം ഷൈനി വര്‍ഗ്ഗീസ്, ആളൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ ടീന സിമേന്തി എന്നിവര്‍ സംയുക്തമായി മീന്‍ ഇറക്കി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെക്രട്ടറി റിജോ ജോസ്, ചാരിറ്റി കണ്‍വീനര്‍ ജോയ് കളവത്ത്, ജോയിന്റ് കണ്‍വീനര്‍ പ്രജിത്ത് പരമേഷ് നടുവത്ര, വൈസ് പ്രസിഡന്റ് ജെയ്സണ്‍ ചുക്കിരിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.