ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കലാലയത്തിലെ ഭൂഗര്‍ഭ വകുപ്പ് ജിയോളജി പ്രവര്‍ത്തി പരിചയമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കലാലയത്തിലെ ഭൂഗര്‍ഭ വകുപ്പ് ചാലക്കുടി പരിയാരം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ജിയോളജി പ്രവര്‍ത്തി പരിചയമേള.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കലാലയത്തിലെ ഭൂഗര്‍ഭ വകുപ്പിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചാലക്കുടി പരിയാരം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജിയോളജി പ്രവര്‍ത്തി പരിചയമേള സംഘടിപ്പിച്ചു. ഭാരതീയ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ്പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ പ്രധാനാധ്യാപകന് സന്തോഷ് ദേവസി അധ്യക്ഷത വഹിച്ചു. ഡോ. ആന്റോ ഫ്രാന്‍സിസ് (അസിസ്റ്റന്റ് പ്രഫസര്‍, ജിയോളജി സെല്‍ഫ് ഫിനാന്‍സിംഗ് തലവന്‍), ഡോ. ലിന്റോ ആലപ്പാട്ട് (അസിസ്റ്റന്റ് പ്രഫസര്‍, ജിയോളജി വകുപ്പ്, ഡീന്‍, റിസര്‍ച്ച്, ടീച്ചിംഗ് ലേണിംഗ് സെന്റര്‍), കോ ഓര്‍ഡിനേറ്റര്‍ ഡോ. ആന്‍സോ (അസിസ്റ്റന്റ് പ്രൊഫസര്‍, ജിയോളജി വിഭാഗം) എന്നിവര്‍ സംസാരിച്ചു. വിവിധ തരത്തിലുള്ള ധാതുക്കള്‍, പാറകള്‍, ജലസ്രോതസ്സുകള്‍, ഫോസിലുകള്‍ തുടങ്ങിയവയുടെ ആകര്‍ഷകമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പൗഡര്‍, വാച്ച്, കണ്മഷി അലങ്കാരവസ്തുക്കള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരുപാട് വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ധാതുക്കള്‍, വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പാറ, വജ്രം കാണപ്പെടുന്ന പാറ, ഇത് കൂടാതെ പാറയിലെ ധാതുക്കള്‍ കാണാന്‍ മൈക്രോസ്കോപ്പ് പ്രദര്‍ശനം എന്നിവയെല്ലാം പ്രവര്‍ത്തി പരിചയമേളയെ വേറിട്ട അനുഭവമാക്കി. ദശലക്ഷക്കണക്കിനു വര്‍ഷം മുന്‍പ് കടലില്‍ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍, മരം കല്ലായി രൂപാന്തരപ്പെട്ട പേട്രിഫൈഡ് വുഡ് എന്നിവയ്ക്കൊപ്പം, നഗ്ന നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സൂക്ഷ്മ ഫോസിലുകള്‍ മൈക്രോസ്കോപ്പിലൂടെ കാണാന്‍ അവസരം ലഭിച്ചത് വിദ്യര്ഥികളിലും അധ്യാപകരിലും അല്‍ഭുതം ഉളവാക്കി.