അഹമ്മദാബാദ് വിമാനപകടം; മരണമടഞ്ഞവര്‍ക്ക് സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് ആദരാജ്ഞലികളര്‍പ്പിച്ചു

അഹമ്മദാബാദ് വിമാനപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ചു സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ ചടങ്ങില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുശോചന സന്ദേശം നല്കി പുഷ്പാര്‍ച്ചന നടത്തുന്നു.
ഇരിങ്ങാലക്കുട: അഹമ്മദാബാദ് വിമാനപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് ആദരാജ്ഞലികളര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുശോചന സന്ദേശം നല്കി. പ്രസിഡന്റ് സാബൂ കൂനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഓസ്റ്റിന്‍ പാറക്കല്‍, സെക്രട്ടറി റോബി കാളിയങ്കര, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, ട്രഷറര്‍ ഡേവിസ് ചക്കാലയ്ക്കല്‍, ഷാജു അബ്രഹാം കണ്ടംകുളത്തി, ബീന രാജേഷ്, വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്ത്, മിനി ജോസ് കാളിയങ്കര, രഞ്ചി അക്കരക്കാരന്‍, ജോസ് മാമ്പിള്ളി, അബ്രഹാം പള്ളിപ്പാട്ട്, വിന്‍സെന്‍ കോമ്പറക്കാരന്, ബേബി ജോയ് തളിയക്കുഴി, പി.ടി. ജോര്‍ജ്ജ്, ഷാജു പാറേക്കാടന്‍, സെബി അക്കരക്കാരന്‍, മാത്യൂ മാളിയേക്കല്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.