സൗഹാര്‍ദ സന്ദേശം നല്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം സൗഹാര്‍ദത്തിന്റെ സന്ദേശം നല്കുന്നതുമായിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണതയാല്‍ പ്രദക്ഷിണം നടന്നത്. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 75 കുടുംബസമ്മേളനങ്ങളെ പ്രതിനിധീകരിച്ച് പൊന്‍, വെള്ളി കുരിശുകളും പേപ്പല്‍ പതാകകളും ആയിരം മുത്തുകുടകളുമായി വിശ്വാസി സമൂഹം. ഇതിനിടയില്‍ ചെണ്ടമേളങ്ങളും ബാന്‍ഡ് മേളങ്ങളും. ഇതിനു പുറകിലായിരുന്നു വിശുദ്ധ ഗീവര്‍ഗീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെന്റ് തോമസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച തേര്.
പ്രദക്ഷിണം കടന്നുപോകുന്ന വീഥികള്‍ക്കിരുവശവും വര്‍ണവിളക്കുകള്‍ പ്രഭ വിതറി. വിശ്വാസ തീക്ഷ്ണതയോടൊപ്പം സൗഹാര്‍ദത്തിന്റെ സന്ദേശം നല്കി ഐതീഹ്യങ്ങള്‍ പുനര്ജനിക്കലുമായിരുന്നു തിരുന്നാള്‍ പ്രദക്ഷിണം. കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ആല്ത്തറക്കല് എത്തിയപ്പോഴാണു ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചത്. ഇരിങ്ങാലക്കുട കത്തീഡ്രലിലെ വിശുദ്ധ ഗീവര്ഗീസും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭരതനും സംഗമിക്കുന്ന വേദിയാണു ആല്‍ത്തറ എന്നാണു പഴമക്കാരുടെ വിശ്വാസം.
അതുകൊണ്ടുതന്നെയാണ് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പള്ളിവേട്ടക്ക് ഭരതഭഗവാന് ക്ഷേത്രത്തില്‍നിന്നും ആല്ത്തറക്കലേക്കു എഴുന്നള്ളുന്നതും അവിടെവെച്ച് പന്നിയെ അമ്പുചെയ്തു കൊല്ലുന്നതും. അധര്‍മത്തെയും ദുഷ്ടമൂര്ത്തിയെയും നിഗ്രഹിച്ച് ധര്‍മപ്രകാശം വിതറുക എന്നുള്ളതാണു ഇതുകൊണ്ട് വിവക്ഷിക്കുന്നത്. ഇതുപോലെയാണ് കത്തീഡ്രല്‍ ദേവാലയത്തിലെ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളും. പ്രദക്ഷിണം ആല്ത്തറക്കല് എത്തുന്നതും ഭരതനോടു യാത്ര ചൊല്ലി മടങ്ങുന്നതും അധാര്‍മികതയുടെ അന്ധകാരം നീക്കി പ്രത്യാശയുടെ പൊന്‍വെളിച്ചം വീശുവാനും വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിക്കാനും നഗരവാസികളോടു ആഹ്വാനം ചെയ്യുകയുമാണു ഈ പ്രതീകാത്മക ആവിഷ്കാരങ്ങളുടെ അന്തസത്ത.
എല്ലാ വര്‍ഷവും ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പരുന്നാള് പ്രദക്ഷിണം ആല്ത്തറക്കല് വന്ന് തിരിച്ചുപോകുമ്പോള്‍ വിശുദ്ധനും ഭഗവാനും തമ്മില്‍ ഉപചാരം ചൊല്ലി പിരിയുകയാണെന്നാണു ഐതീഹ്യം. പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.റോജന്‍ ചെറിയാടന്‍, ഫാ.ജോര്‍ജി തേലപ്പിള്ളി എന്നിവര്സഹകാര്മികരായിരുന്നു.
കത്തീഡ്രലില്‍ ഇന്ന്
രാവിലെ ആറിനും 7.15 നും എട്ടിനും വൈകീട്ട് അഞ്ചിനും ദിവ്യബലി.
രാവിലെ 11 മുതല്‍ വിവിധ അങ്ങാടികളില്‍ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് നടക്കും.
രാത്രി ഒമ്പതിന് വര്‍ണമഴ, രാത്രി 11.45 ന് തിരുസ്വരൂപങ്ങള്‍ പന്തലില്‍ നിന്നും പള്ളിയിലേക്ക് കയറ്റിവെക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മത സൗഹാര്ദസമ്മേളന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിണ്ടിയില്‍ തിരി തെളിയിക്കുന്നു
വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, വന്‍ ഭക്തജന പ്രവാഹം തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട പൂതംകുളം – ചന്തക്കുന്ന് റോഡ് നാലുവരിപ്പാത വികസനം
തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുരിയാട് ഡിവിഷന്റെ നേതൃത്വത്തില്‍ സഞ്ജീവനം: ആരോഗ്യസദസുകള്ക്ക് തുടക്കമായി
ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ കാവുകളെക്കുറിച്ചുള്ള ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് വാര്‍ഷിക ആഘോഷിച്ചു