ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ മേഖലയല്‍ ഏറെ സംഭാവനകള്‍ നല്കിയ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി നിറവില്‍. 1943ല്‍ അന്നത്തെ സെന്റ് മേരീസ് ഇടവകയുടെ പരിശ്രമഫലമായി സെന്റ് മേരീസ് സ്കൂള്‍ എന്ന പേരില്‍ ഒരു പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1978 ല്‍ ഇരിങ്ങാലക്കുട രൂപത നിലവില്‍ വന്നതോടെ സെന്റ് മേരീസ് ഇടവക സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ഭാഗമായി. ഇതോടെ സെന്റ് മേരീസ് സ്കൂള്‍ കത്തീഡ്രല്‍ ഇടവകയുടെ മേല്നോട്ടത്തിലായി.
1984ല്‍ സെന്റ് മേരീസ് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. എസ്എസ്എല്‍സി പരീക്ഷയില്‍ ആദ്യ ബാച്ച് മുതലേ ഉയര്‍ന്ന വിജയശതമാനത്തോടെ സംസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ സ്വന്തമായ ഒരിടം നേടിയെടുത്തു. 2000ല്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെയും കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് ഇരുമ്പന്റെയും അശ്രാന്ത പരിശ്രമഫലമായി ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്ലസ്ടു വിഭാഗത്തിന് രണ്ട് സയന്‍സ് ബാച്ചും രണ്ട് കൊമേഴ്സ് ബാച്ചുമാണ് അനുവദിക്കപ്പെട്ടത്.
വിവിധ വിഷയങ്ങളില്‍ ആദ്യവര്‍ഷം 12 അധ്യാപകര്‍ നിയമിതരായി. പിന്നീട് അധ്യാപകരുടെ എണ്ണം 21 ആയി. രണ്ട് ലാബ് അസിസ്റ്റന്റുമാരും നിയമിതരായി. ഹൈസ്കൂളിലെ അന്നത്തെ പ്രധാനധ്യാപകന് ആയിരുന്ന സി.കെ. പോള്‍ സെന്റ് മേരീസ് ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ ആദ്യ സാരഥിയായി. ആദ്യകാലത്ത് ഹൈസ്കൂള്‍ ക്ലാസുകളിലും പള്ളി വക ഹാളിലുമായിരുന്നു അധ്യയനം നടത്തിയിരുന്നത്. 2001 ജനുവരി 30 ന് ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന് തറക്കല്ലിട്ട് കെട്ടിട നിര്‍മ്മാണം ആരംഭിച്ചു.

നവീനരീതിയിലുള്ള ലബോറട്ടറികളും വിസ്താരമുള്ള ക്ലാസ് മുറികളും അസംബ്ലി ഹാളും സജ്ജമാക്കി. 2001 ഡിസംബര്‍ 20 ന് ഉദ്ഘാടനം നടത്തി ക്ലാസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ പ്ലസ് വണ്‍, പ്ലസ് ടുവിലായി 480 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ആദ്യ ബാച്ചില്‍ തന്നെ 95 ശതമാനത്തില്‍ അധികം വിജയം നേടിയിരുന്നു. രണ്ടാം വര്‍ഷം സയന്‍സില്‍ 100 ശതമാനവും കോമേഴ്സില്‍ 95 ശതമാനത്തില്‍ കൂടുതലും വിജയം ഉണ്ടായിരുന്നു. ആ വിജയം പിന്നീടുള്ള മിക്ക വര്‍ഷങ്ങളിലും നിലനിര്‍ത്തി. 2018, 2024 വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ സ്കൂളിന് 100 ശതമാനം വിജയം നേടി.
2024 ലെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സെന്റ് മേരീസ് ഇടം പിടിച്ചു. ഗ്രേഡിംഗ് സമ്പ്രദായം വരുന്നതിനുമുമ്പ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷയില്‍ റാങ്ക് നേടിയിരുന്നു. 2006ല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. എന്‍സിസിയുടെ ചുമതല വഹിക്കുന്ന സംസ്കൃതം അധ്യാപിക മേജര്‍ എന്‍.വി. മായ 2013 ലും 2016 ലും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. 2023ല്‍ എന്‍എസ്എസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. 2025 ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ റോവര്‍ റേഞ്ചര്‍ യൂണിറ്റ് പ്രവര്‍ത്തന ആരംഭിച്ചു. കെസിഎസ്എല്‍, സിജിഎസി, ടൂറിസം ക്ലബ്്, സൗഹൃദ ക്ലബ്്, ആന്റി നാര്‍കോട്ടിക് ക്ലബ് എന്നിവയും സജീവമാണ്.
ജൂബിലി സമാപനം ഇന്ന്
രജത ജൂബിലി സമാപന സമ്മേളനം ഇന്ന് ഉച്ചതിരിഞ്ഞ് 4.30 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥി ആയിരിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, പിടിഎ പ്രസിഡന്റ് ഷാജു ജോസ്് ചിറയത്ത്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ സി.ബി. ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ സംസാരിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു