ഷാജു വാലപ്പന് സത്യജിത്റായ് ഗോള്‍ഡന്‍ ആര്‍ക്ക് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി
മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവായും മികച്ച നവാഗത സംവിധായകനായും സത്യജിത്റായ് ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്കാരം ഷാജു വാലപ്പന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: വാലപ്പന് ക്രിയേഷന്‍സ് നിര്‍മ്മിച്ച സ്വാലിഹ്, നിഴല്‍ വ്യാപാരികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച് സത്യജിത്റായ് ഗോള്‍ഡന്‍ ആര്‍ക്ക് അവാര്‍ഡുകള്‍ ഷാജു വാലപ്പന്ഏറ്റുവാങ്ങി. ഷാജു വാലപ്പന് മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവായും മികച്ച നവാഗത സംവിധായകനായും സത്യജിത്റായ് ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്കാരം ഏറ്റുവാങ്ങി. സിദ്ധിഖ് പറവൂര്‍ മികച്ച സംവിധായകനായും തിരക്കഥാകൃത്തായും ആദരിക്കപ്പെട്ടു.
വിനോദ് കുണ്ടുകാട്, ഡോ. അനശ്വര, ജലീല്‍ ബാദുഷ, ഷെജിന്‍ ആലപ്പുഴ, അഡ്വ. റോയ്, നസീമ അറക്കല്‍, മാസ്റ്റര്‍ മിഹ്റാസ്, ബേബി ആത്മിക എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടി. മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അണിനിരന്നു. ജോഷി മാത്യു, ബാലു കിരിയത്ത്, തുളസിദാസ്, രാജീവ് അഞ്ചല്‍, ടി.എസ്. സുരേഷ് ബാബു, അഴകപ്പന്‍, ഹരീഷ് പേരാടി, ബാബു പള്ളാശ്ശേരി, ജോര്‍ജ് ഓണക്കൂര്‍, വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. സത്യജിത്റായ് ഫിലിം സൊസൈറ്റി ചെയര്മാന് സജിന്‍ ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിന്നണി ഗായകരായ റെജു ജോസഫ്, ദിവ്യ നായര്‍ എന്നിവരുടെ ഗാനമേളയും അരങ്ങേറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍