കാഴ്ചകള്‍ക്കുവേണ്ടി മാത്രമല്ല കാഴ്ചപ്പാടുകള്ക്കുവേണ്ടികൂടിയാണ് യാത്രകള്‍ ചെയ്യേണ്ടത് സഞ്ചാരസാഹിത്യകാരി ഡോ. മിത്രാ സതീഷ്
ക്രൈസ്റ്റ് കോളജ് മികച്ച മലയാളം ബിഎ പ്രോജക്ടിന് നല്കുന്ന രചനാനൈപുണി അവാര്‍ഡ് കേരളവര്‍മ കോളജ് വിദ്യാര്‍ഥിനി എന്‍.എസ്. സംഘമിത്രയ്ക്ക് സഞ്ചാരസാഹിത്യകാരി ഡോ. മിത്രാ സതീഷ് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: കാഴ്ചകള്‍ക്കുവേണ്ടി മാത്രമല്ല കാഴ്ചപ്പാടുകള്ക്കുവേണ്ടികൂടിയാണ് യാത്രകള്‍ ചെയ്യേണ്ടതെന്ന് സഞ്ചാരസാഹിത്യകാരി ഡോ. മിത്രാ സതീഷ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ മികച്ച മലയാളം ബിഎ പ്രോജക്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നല്കുന്ന ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി അവാര്‍ഡ് കേരളവര്‍മ കോളജ് വിദ്യാര്‍ഥിനി എന്‍.എസ്. സംഘമിത്രയ്ക്ക് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍.
മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചുങ്കന്‍, സ്വാശ്രയവിഭാഗം കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദ, ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. സിന്റൊ കോങ്കോത്ത്, വി.എസ്. സോന എന്നിവര്‍ പ്രസംഗിച്ചു. മികച്ച മലയാളം പ്രബന്ധത്തിനുള്ള പുരസ്കാരം പി.വി. ദേവറസിന് സമര്‍പ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍