ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നല്കിയ പഠനോപകരണങ്ങള്‍ ജിടിഎസ് രണ്ടുകൈ സ്കൂള്‍ സീനിയര്‍ അധ്യാപിക ജോഫിയ, പിടിഎ പ്രസിഡന്റ് ഹണി റിന്സണ് എന്നിവര്‍ തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിയുടെ ഭാഗമായി ജിടിഎസ് രണ്ടുകൈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സീനിയര്‍ അധ്യാപിക ജോഫിയ, പിടിഎ പ്രസിഡന്റ് ഹണി റിന്സണ് എന്നിവര്‍ തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളിയില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ജിടിഎസ് രണ്ടുകൈ സ്കൂള്‍ സീനിയര്‍ അധ്യാപിക ജോഫിയ ടീച്ചര്‍ സ്വാഗതവും സുമി ടീച്ചര്‍ നന്ദിയും പറഞ്ഞു. അധ്യാപിക ജിഷ, പിടിഎ പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് പ്രസിഡന്റ് കെ.കെ. നിമിഷ, സെക്രട്ടറി ടി. എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറര്‍ ഐശ്വര്യ പ്രവീണ്‍ ജോയിന്റ് ട്രഷറര്‍ ഐ.എ. ശ്വേത എന്നിവരും മറ്റു തവനിഷ് പ്രവര്‍ത്തകരും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ നാലു ജോഡികള്‍