പ്ലസ്ടു വിന് മുഴുവന്‍ മാര്‍ക്ക് (1200 ല്‍ 1200) നേടുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും: അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ
കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ ആദരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്ലസ് ടു വിന് മുഴുവന്‍ മാര്‍ക്ക് 1200 ല്‍ 1200 നേടുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെസിഐ പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക് സ്കൂളിനുളള ആദരവ് ഏറ്റുവാങ്ങി. കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, ഹെഡ്മിസ്ട്രസ് റീജ ജോസ്, എം.ജെ. ഷീജ ടീച്ചര്‍, സ്കൂള്‍ ചെയര്മാന് ക്രിസ്റ്റഫര്‍, ജെസിഐ സെക്രട്ടറി കിരണ്‍ ശ്രീനിവാസ്, ഷാലി ടീച്ചര്‍, അജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍