ഗ്രാമീണ കൂട്ടായ്മയ്ക്ക് പുതിയ അധ്യായം രചിച്ച് ആദരണീയം ജനകീയ സംഗമം
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരണീയം ജനകീയ സംഗമം സിനിമാതാരം ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഊരകം: ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ആദരണീയം ജനകീയ സംഗമം സംഘടിപ്പിച്ചു. ആദരണീയ സംഗമം സിനിമാതാരം ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല മുകുന്ദപുരം താലൂക്ക് സെക്രട്ടറി രാജന് നെല്ലായി പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വായനശാലയുടെ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കലാഭവന്‍ ജോഷി മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികളെ ആദരിച്ചു.
വിജയിച്ചവര്‍ക്ക് കലാഭവന്‍ ജോഷി സമ്മാനം വിതരണം ചെയ്തു. വാര്‍ഡ് അംഗം അഞ്ജലി ഷാബു, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ ബാബു ചുക്കത്ത്, റിജു പോട്ടക്കാരന്‍, സെന്റ് ജോസഫ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും വായനശാല രക്ഷാധികാരിയുമായ ജോണ്‍ ജോസഫ്, സ്റ്റാര്‍ ക്ലബ് സെക്രട്ടറി ടോജോ തൊമ്മാന, ഊരകം പ്രവാസി കൂട്ടായ്മ കോഡിനേറ്റര്‍ സിന്റോ തോമസ് തെറ്റയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ജീഷ്മ പ്രബിന് സ്വാഗതവും സംഘാടകസമിതി ജോ. കണ്‍വീനര്‍ ടി.കെ. മോഹനന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍