താലൂക്ക് എന്‍എസ്എസ് യൂണിയന് വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരം നടത്തി
മുകുന്ദപുരം താലൂക്ക് എന്‍എസ്എസ്. കരയോഗയൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരം നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ്. കരയോഗയൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചിത്രരചന മത്സരം നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന്, യൂണിയന് ഭരണസമിതി അംഗങ്ങളായ സുനില്‍ കെ. മേനോന്, രവി കണ്ണൂര്‍, സി. വിജയന്, എ.ജി. മണികണ്ഠന്, സോമന് മുത്രത്തിക്കര, ചന്ദ്രമതി സുരേഷ്, ബിന്ദു ജി. മേനോന്, രമ വിജയന്, പ്രതിനിധി സഭാംഗം സദാശിവന് കുറുവത്ത്, യൂണിയന് പഞ്ചായത്ത് ഭരണസമിതി അംഗം കെ.എന്‍. സുധാകരന്, വനിത യൂണിയന് പ്രസിഡന്റ് ജയശ്രീ അജയ്, കമ്മിറ്റി അംഗങ്ങളായ മായ നന്ദകുമാര്‍, ശ്രീദേവി മേനോന്, കെ. രാജലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും യൂണിയന് ഭരണസമിതി അംഗം കെ.ബി. ശ്രീധരന് നന്ദിയും പറഞ്ഞു. കളറിംഗ് മത്സരത്തില്‍ അഞ്ചു വയസിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇ. വാഗ്മയിയും (മാഞ്ഞൂര്‍) ആറു വയസു മുതല്‍ 10 വയസുവരെയുള്ളവരുടെ വിഭാഗത്തില്‍ ചേതസ് ശ്രീജിത്തും (നെല്ലായി) ഒന്നാം സമ്മാനം നേടി. വാട്ടര്‍ കളര്‍ മത്സരത്തില്‍ 11 മുതല്‍ 15 വയസുവരെയുള്ള വിഭാഗത്തില്‍ മിഥുല ജയമോഹന് (ഞെള്ളൂര്‍) വിജയിയായി. 16 മുതല്‍ 18 വയസുവരെയുള്ള വിഭാഗത്തില്‍ എ.കെ. ശരണ്‍ (മാടായിക്കോണം) ഒന്നാം സ്ഥാനത്തിന് അര്‍ഹനായി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍