പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുന്നു. വികാരി ഫാ. സീജൊ ഇരിമ്പന്‍ സമീപം.
പാദുവാനഗര്‍: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള നവനാള്‍ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. 13 വരെ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 14ന് രാവിലെ 10ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. ലിന്റോ കുറ്റിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് നേര്‍ച്ച ഊട്ട്. 20ന് എട്ടാമിടദിനത്തില്‍ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത വിദ്യാജ്യോതി വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച പായസം വിതരണം ഉണ്ടായിരിക്കും. 21ന് ഇടവക ദിനാഘോഷത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം, കുടുംബസമ്മേളന യൂണിറ്റുകളും സംഘടനകളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സീജൊ ഇരിമ്പന്‍, കൈക്കാരന്മാരായ കെ.എ. ഇഗ്നേഷ്യസ് കുന്നത്തുപറമ്പില്‍, കെ.ഡി. ഷാജു കുന്നത്തുപറമ്പില്‍, കെ.ഒ. സോജന് കുന്നത്തുപറമ്പില്‍, ഊട്ടുതിരുനാള് ജനറല്‍ കണ്‍വീനര്‍ ബ്രിന്റോ കുര്യന് കുന്നത്തുപറമ്പില്‍, ജോ. കണ്‍വീനര്‍ കെ.ഡി. നിവിന്‍ കള്ളിക്കാടന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍
കനത്ത മഴ; കിണര്‍ ഇടിഞ്ഞുതാഴ്ന്നു, ഫയര്‍ സ്റ്റേഷന്റെ മതിലിന്റെ ഒരു ഭാഗം വീണു