ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; ഇരിങ്ങാലക്കുട റൂറല്‍ എസ്പി ഓഫീസിലേക്ക് എഐവൈഎഫ് എഐഎസ്എഫ് പ്രതിഷേധ മാര്‍ച്ച്
ഇരിങ്ങാലക്കുട റൂറല്‍ എസ്പി ഓഫീസിലേക്ക് എഐവൈഎഫ് എഐഎസ്എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആളൂരില്‍ പോലീസ് വാഹനം ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും ഇരകള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും എഐവൈഎഫ് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ തൃശൂര്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പും സര്‍ക്കാരും അടിയന്തിരമായി ഇടപെട്ട് മരിച്ച ജുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഐസിയുവില്‍ കഴിയുന്ന അനന്തകൃഷ്ണന്റെ ഭാരിച്ച ചികിത്സാ ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് അധ്യക്ഷത വഹിച്ചു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ശിവന്‍കുട്ടി, കെ.എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് എഐഎസ്എഫ് നേതാക്കളായ ജിബിന്‍ ജോസ്, ഗില്‍ഡ പ്രേമന്, പി. ശിവപ്രിയ, ഇന്ദ്രജിത്ത് എന്നിവര്‍ നേതൃത്വം നല്കി. സമരത്തിന് പി.എസ്. ശ്യാംകുമാര്‍ സ്വാഗതവും പി.വി. വിഗ്നേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു
മാധ്യമരംഗത്ത് വേഗതയേക്കാള്‍ പ്രാധാന്യം സത്യത്തിനാണ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തില്‍ രുഗ്മിണി ഹരണം
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ റിസോഴ്സ് പേഴ്സണ്‍ പരിശീലന ക്ലാസ് ആരംഭിച്ചു