ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 ന്റെ ഉദ്ഘാടനം കാലിക്കട്ട് സര്‍വകലാശാല സുവോളജി വിഭാഗം പ്രഫസര്‍ ഡോ. കെ.സി. ചിത്ര നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാലിക്കട്ട് സര്‍വകലാശാല സുവോളജി വിഭാഗം പ്രഫസര്‍ ഡോ. കെ.സി. ചിത്ര നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സുവോളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ, ഡോ. ജിജി പൗലോസ്, ഡോ. അര്‍ച്ചന വി. രമേശ്, അസോസിയേഷന് സെക്രട്ടറി സി.എം. അമീന എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സുവോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ മാസിക പ്രകാശനം ചെയ്തു. 2025 2026 അധ്യയന വര്‍ഷത്തെ സുവോളജി അസോസിയേഷന്റെ മിനിറ്റ്സും അവതരിപ്പിച്ചു. തുടര്‍ന്ന് മലിനീകരകങ്ങളുടെ മറഞ്ഞിരിക്കുന്ന യാത്ര: നാം ഉപയോഗിച്ച രാസവസ്തുക്കളുടെ അന്തിമ ലക്ഷ്യം എവിടെ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി