വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകമായ ഞാറ് ഉയര്‍ത്തിക്കൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ 10 ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി കര്‍ഷക സംഗമം സംഘടിപ്പിച്ചു. കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകമായ ഞാറ് ഉയര്‍ത്തിക്കൊണ്ടായിരുന്നു കര്‍ഷകസംഗമത്തിന്റെ ഉദ്ഘാടനം. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സിജി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തക സിസ്റ്റര്‍ റോസ് ആന്റോ, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. പോള്‍, ഇരിങ്ങാലക്കുട എഡിഎ ഫാജിദ റഹ്മാന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കൃഷി ഓഫീസര്‍മാരായ ഡോ. അഞ്ജു (മുരിയാട്), അഭയ (പൂമംഗലം), റുബീന (പടിയൂര്‍), അനഘ (കാറളം), രേഷ്മ (കാട്ടൂര്‍), അഖില്‍ (പൊറത്തിശേരി), തോമസ് (വേളൂക്കര) അജിത് (ഇരിങ്ങാലക്കുട) എന്നിവര്‍ സംസാരിച്ചു. വിഷന്‍ ഇരിങ്ങാലക്കുട കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജി മാസ്റ്റര്‍ സ്വാഗതവും വൃന്ദ അജിത്കുമാര്‍ നന്ദിയും പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ പാടശേഖര സമിതികളെയും കൃഷി വകുപ്പ് ഓഫീസര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക വികസനത്തിനും നെല്‍കൃഷി സംരക്ഷണത്തിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ചടങ്ങില്‍ ആദരവ് നല്‍കിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയില്‍ സ്കൂള്‍ കലോത്സവം ആരോഹി 2കെ26 അരങ്ങേറി