കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന നീറ്റ് പരീക്ഷയടക്കമുള്ള വിവിധ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെയും ജനാധിപത്യ പുനഃസ്ഥാപനത്തിനായി ഡല്‍ഹി ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ബിജെപിയുടെയും സഞ്ജയ് സിംഗ് ഉള്പടെയുള്ള എഎപി നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം നടത്തി. ആം ആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് കണ്ടംകുളത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ വിത്സന് കല്ലന്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ്, ജില്ലാ കൗണ്‍സില്‍ അംഗം പുഷ്പാകരന്‍ തോട്ടുമ്പുറം എന്നിവര്‍ പ്രസംഗിച്ചു. ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഡോ. ഷാജു കാവുങ്ങല്‍, ജിജിമോന് മാപ്രാണം, ജയന് ഏറാട്ട് കൊടുങ്ങല്ലൂര്‍, ഗോവിന്ദന് നാട്ടിക, കെ.വി. ഷാജു, ഷാജു അബ്രഹാം എന്നിവരാണ് ഏകദിന നിരാഹാര വ്രതം അനുഷ്ഠിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ പ്രസിഡന്റ് ഡിക്സണ്‍ കൂവക്കാടന്, മണ്ഡലം സെക്രട്ടറി തോംസണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. ജില്ലയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാജു ജോസഫ്, വേലായുധന് ചാലക്കുടി, അബൂബക്കര്‍ കൈപ്പമംഗലം, എന്‍.എല്‍. ഷാജി ഇരിങ്ങാലക്കുട, സംസ്ഥാന കമ്മിറ്റി അംഗം ബാലചന്ദ്രന് മേനോന് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയില്‍ സ്കൂള്‍ കലോത്സവം ആരോഹി 2കെ26 അരങ്ങേറി