പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
തൃശൂര്‍: പൊതുപ്രവര്‍ത്തകനും ദീര്‍ഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരില്‍ സ്മൃതിസമിതിയും ഇക്കണോമിക്സ്, കോമേഴ്സ് മാനേജ്മെന്റ് നെറ്റ് വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന 2025 26 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യശ്രീ അവാര്‍ഡിന് ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ സ്രഷ്ടാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അര്‍ഹനായി. 40,001 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്.
മാധ്യമശ്രീ അവാര്‍ഡിന് സെബി മാളിയേക്കല്‍ (സീനിയര്‍ സബ് എഡിറ്റര്‍, ദീപിക, തൃശൂര്‍) എ. ജീവന്‍കുമാര്‍ (കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, മലയാള മനോരമ, തൃശൂര്‍) എന്നിവര്‍ അര്‍ഹരായി. ഇരുവര്‍ക്കും 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സണ്‍ഡേ ദീപികയില്‍ കവര്സ്റ്റോറികളിലൂടെ തൃശൂര്‍ ജില്ലക്കാരായ അനേകം പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിനാണ് സെബിക്ക് അവാര്‍ഡെന്നും സാമ്പത്തിക ശാസ്ത്ര ലേഖനങ്ങളെ ആധാരമാക്കിയാണ് ജീവന് കുമാറിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നും ജൂറി വ്യക്തമാക്കി.
നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്മൃതി സമ്മേളനത്തില്‍വച്ച് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ രമേശ് ചെന്നിത്തലയ്ക്ക് അവാര്‍ഡ് സമ്മാനിക്കും. മാധ്യമശ്രീ അവാര്‍ഡുകള്‍ രമേശ് ചെന്നിത്തല സമ്മാനിക്കും. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സ്മൃതി സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തും.
മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി എന്നിവര്‍ ആശംസകളര്‍പ്പിക്കും. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തും. ഡോ. ജസ്റ്റിന് പോള്‍ സ്വാഗതവും പ്രഫ.ഡോ. സന്തോഷ് പോള്‍ നന്ദിയും പറയും. അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്ത ഡോ. ജസ്റ്റിന് പോള്‍, പ്രഫ. അനൂപ് നന്തിലത്ത്, പ്രഫ. ചാക്കോ ജോസ് എന്നിവരടങ്ങിയ ജൂറിയാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു