സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗം സിം ക്ലബ് അസോസിയേഷന് ഉദ്ഘാടനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ പിജി ആന്‍ഡ് റിസര്‍ച്ച് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിം ക്ലബ് അസോസിയേഷന്റെ ഉദ്ഘാടനം എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ജെയ്സണ്‍ ജേക്കബ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പിജി ആന്‍ഡ് റിസര്‍ച്ച് ഗണിതശാസ്ത്ര വിഭാഗത്തിന്റെ സിം ക്ലബ് അസോസിയേഷന്റെ 2026 27 അധ്യയന വര്‍ഷത്തെ ഉദ്ഘാടനം നടത്തി. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ജെയ്സണ്‍ ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മാത്സിയാന മാസികയുടെ പ്രകാശനം നടത്തി. ഗണിതശാസ്ത്ര വിഭാഗം മേധാവി സിസ്റ്റര്‍ ഡോ. ക്ലയര്‍, ഗണിതശാസ്ത്ര വിഭാഗം അധ്യാപിക സിന്‍ഡ ജോയ് എന്നിവര്‍ സംസാരിച്ചു. 1976 79 അധ്യയന വര്‍ഷത്തിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡിന് 2025 26 അധ്യയന വര്‍ഷത്തിലെ ഗണിതശാസ്ത്ര വിഭാഗം വിദ്യാര്‍ഥിനി പ്രാര്‍ത്ഥന എം. നായര്‍ അര്‍ഹയായി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു