എം.കെ. രാമന്‍കുട്ടി; തടവറയിലൊതുങ്ങാത്ത പോരാട്ടവീര്യം, അനുസ്മരണം സംഘടിപ്പിച്ചു
എം.കെ. രാമന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സിപിഐ (എംഎല്) നേതാവ് പി.സി. ഉണ്ണിചെക്കന്‍ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: അടിയന്തരാവസ്ഥ തടവുകാരനും നടവരമ്പ് ശ്രീകൃഷ്ണ ഓയില്‍ മില്‍ സമരത്തിലെ സമര നേതാവും അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മഠത്തില്‍ എം.കെ. രാമന്‍കുട്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. നടവരമ്പിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം സ്കൂള്‍ കാലഘട്ടം മുതല്‍ ചിത്രരചനയിലും നാടകരംഗത്തും കവിതയെഴുത്തിലും തിളങ്ങി. അടിയന്തരാവസ്ഥയിലും നടവരമ്പ് തൊഴില്‍ സമരത്തിലുമായി മൂന്ന് വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കുകയും വിവിധ ഘട്ടങ്ങളില്‍ പോലീസിന്റെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു.
ധീരതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. നടവരമ്പ് തോക്ക് കേസിലെ പ്രധാന നേതാവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം നടവരമ്പ് ലക്ഷ്മി മില്ലിലെ തൊഴില്സമരവുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തില്‍ അദ്ദേഹം പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ചതാണ് ഈ സംഭവം. സമ്പത്തും അധികാരവും ഉപയോഗിച്ച് തൊഴില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കത്തെ ചെറുത്താണ് ആ പോരാട്ടത്തിന് തുടക്കം കുറിച്ചത്. പോലീസ് തോക്കുമായി വന്നപ്പോഴാണ് അത് തട്ടിപ്പറിച്ച് രാമന്‍കുട്ടി രക്ഷപ്പെട്ടത്. അദ്ദേഹത്തിനും ഭാര്യക്കും ഭാര്യയുടെ അമ്മക്കുമടക്കം ഒളിവില്‍ പോകേണ്ടി വന്നു.
ഈ സമരത്തോടനുബന്ധിച്ച് നടവരമ്പത്തും പരിസരത്തും നടന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കവി സച്ചിദാനന്ദന് അടക്കമുള്ളവര്‍ അറസ്റ്റിലായത്. നടവരമ്പില്‍ നടന്ന അനുശോചന യോഗത്തില്‍ പി.കെ. ജയന് അധ്യക്ഷത വഹിച്ചു. സിപിഐ (എംഎല്) നേതാവ് പി.സി. ഉണ്ണി ചെക്കന്, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീഷ്മ സലീഷ്, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സതീശന്, അടിയന്തരാവസ്ഥ തടവുകാരായ പി.കെ. കിട്ടന്, സി.കെ. രഘുനാഥ്, പി.പി. സുബ്രഹ്മണ്യന്, സിപിഐ ലോക്കല്‍ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണന്, വേളൂക്കര പഞ്ചായത്തംഗം ഉചിത സുരേഷ്, പി.എന്‍. സുരന്, പുല്ലൂര്‍ ചമയം നാടകവേദി എ.എന്‍. രാജന്, എം.എം. കാര്ത്തികേയന്, പി.എ. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു