ഔഷധസേവാദിനം ആചരിച്ചു
ഔഷധ സേവാദിനത്തില്‍ യോഗക്ഷേമസഭ ഇരിങ്ങാലക്കുട ഉപസഭയും നാഗാര്‍ജുന ഔഷധശാഖയും സഹകരിച്ച് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ നടയില്‍ നടത്തിയ ഔഷധ വിതരണം.
ഇരിങ്ങാലക്കുട: യോഗക്ഷേമസഭ ഇരിങ്ങാലക്കുട ഉപസഭ കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ നടയില്‍ ഔഷധ സേവാദിനം ആചരിച്ചു.
നാഗാര്‍ജുന ഔഷധശാഖയുമായി സഹകരിച്ച് കിഴക്കെനടയില്‍ നടത്തിയ ഔഷധവിതരണത്തിന് നെടുമ്പിള്ളി ഗോവിന്ദന് നമ്പൂതിരിപ്പാട്, പായ്ക്കാട്ട് നാരായണന് നമ്പൂതിരി, ഓട്ടൂര്‍ മേക്കാട്ട് വിനോദന്‍ നമ്പൂതിരി, ശ്രീകര്‍ പായ്ക്കാട്ട്, നകര്‍ണി കൃഷ്ണപ്രസാദ്, ജയശങ്കര്‍ പായ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
അരിപ്പാലം: പൂമംഗലം പഞ്ചായത്തും ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയും സംയുക്തമായി കര്‍ക്കടക ഫെസ്റ്റും ഔഷധ സേവാദിനവും ആചരിച്ചു. എഎംഎഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. രജിത, എഎംഎഐ ഇരി ങ്ങാലക്കുട ഏരിയ പ്രതിനിധി ഡോ. ശ്രുതി, സമസ്യ മുരളി, രാഖി ഗിരീഷ്, പി. ജയ എന്നിവര്‍ പ്രസംഗിച്ചു. അന്തേവാസികള്‍ക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു