സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഇന്റഗ്രേറ്റഡ് ബയോളജി വകുപ്പിന്റെ വാര്‍ഷിക അസോസിയേഷനായ ബയോപ്രെയ്റി 2026 27 ന്റെ ഉദ്ഘാടനം കേരള ബയോടെക്നോളജി കമ്മീഷന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ.ആര്. ശാരിക നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) ഇന്റഗ്രേറ്റഡ് ബയോളജി വകുപ്പിന്റെ വാര്‍ഷിക അസോസിയേഷനായ ബയോപ്രെയ്റി 2026 27 ന്റെ ഉദ്ഘാടനം കേരള ബയോടെക്നോളജി കമ്മീഷന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ.ആര്. ശാരിക നിര്‍വഹിച്ചു. ജീവശാസ്ത്രത്തിന്റെ ഭാവി: കരിയര്‍, നവീകരണം, സ്വാധീനം എന്ന വിഷയത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ ആരോഗ്യം, കൃഷി, പരിസ്ഥിതി മേഖലകളിലെ ബയോടെക്നോളജിയുടെ പ്രസക്തിയെക്കുറിച്ചും ഗവേഷണ നവീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. ക്ലബ് എഫ്എം റേഡിയോ ജോക്കി ആര്.ജെ. സംഗീത് മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനാത്മകമായ പ്രചോദന സെഷനും അദ്ദേഹം നയിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. അസോസിയേഷന് സെക്രട്ടറിയായി ജൂനിയ ജോയിയെ തെരഞ്ഞെടുത്തു. വകുപ്പ് മേധാവി ആന്‍ ആന്റണി സ്വാഗതവും അഞ്ജിത ശശിധരന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം