നവരസ സാധന ശില്പശാല സമാപിച്ചു
ഇരിങ്ങാലക്കുട നടനകൈരളിയില്‍ നവരസ സാധന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവരസോത്സവത്തില്‍ അവതരിപ്പിച്ച തില്ലാന നൃത്തം.
ഇരിങ്ങാലക്കുട: അഭിനയഗുരു വേണുജിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നടനകൈരളിയില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന നവരസ സാധന ശില്പശാല സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവരസോത്സവത്തില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുവാനെത്തിയ യുവപ്രതിഭാശാലികള് അവരുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. മഹാരാഷ്ട്രയുടെ ലാവണി നൃത്തത്തോടെ ആരംഭിച്ച കലാപരിപാടികളില്‍ കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്ത ഇനങ്ങളും ഹ്രസ്വനാടകങ്ങളും അവതരിപ്പിച്ചു. ശ്രവ്യ സുബ്രമണ്യം, ഗായത്രി വാസുദേവന്‍, വസുപ്രദ, സ്നേഹ ചേരലാതന് എന്നിവര്‍ ചേര്‍ന്ന് വ്യത്യസ്ത നൃത്തശൈലികള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച തില്ലാനയോട് കൂടിയാണ് കലാപരിപാടികള്‍ സമാപിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം