സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഭാരതസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഭാരതീയ ഭാഷാ സമിതിയുടെ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം ടുവാര്‍ഡ്സ് ഇന്ത്യന്‍ ലാംഗ്വേജ്സ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല സംസ്കൃത അധ്യാപക ശില്പശാല അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സംസ്കൃതം നമ്മുടെ നാടിന്റെ അമൂല്യ സമ്പത്താണെന്നും എല്ലാവരും ഒത്തുചേര്‍ന്ന് സംസ്കൃതഭാഷയെ ജനകീയമാക്കാന്‍ പ്രയത്നിക്കണമെന്നും ഇത് സമൂഹത്തിന്റെ കര്‍ത്തവ്യമാണെന്നും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ഭാരതസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഭാരതീയ ഭാഷാസമിതിയുടെ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം ടുവാര്‍ഡ്സ് ഇന്ത്യന്‍ ലാംഗ്വേജ്സ് പദ്ധതിയുടെ ഭാഗമായി കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ സഹകരണത്തോടെ ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ സംഘടിപ്പിച്ച സംസ്ഥാന തല സംസ്കൃത അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃത ഭാരതിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഭാരതീയ ഭാഷാസമിതി നാഷണല്‍ എഡ്യൂക്കേഷന്‍ കോഡിനേറ്റര്‍ ഡോ. കെ. ഗിരിധര്‍ റാവു മുഖ്യാതിഥിയായിരുന്നു. നാഗാര്‍ജുന ചാരിറ്റീസ് അംഗം പി.എന്‍. ശ്രീരാമന്, വിദ്യാവാചസ്പ്തി ഡോ. പി. നന്ദകുമാര്‍, കേരള സംസ്കൃതാധ്യാപക ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. റിജേഷ്, ജെ. വന്ദന, സുനില്മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ ശിക്ഷാനീതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവെച്ച അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളിലായി ഉജ്ജയിനി പാണിനി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ജി വിജയകുമാര്‍, ഡല്‍ഹി കേന്ദ്രീയ സംസ്കൃത സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രത്നമോഹനഝ, സംസ്കൃതഭാരതി മഹാവിദ്യാലയ പ്രമുഖ് ഡോ. കെ.എന്‍. പദ്മകുമാര്‍ തുടങ്ങിയവര്‍ ശില്പശാല നയിക്കും
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു