ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
നിയോജകമണ്ഡലത്തിലെ എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണത്തിന്റെ സമാപനസമ്മേളനം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നല്കിയ എംഎല്‍എ എക്സലന്‍സി പുരസ്കാര സമര്‍പ്പണത്തിന്റെ സമാപനം ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. സമാപനസമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. ദാസന്, പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ് പറപ്പിള്ളി, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, എല്‍പി വിഭാഗം പ്രധാനാധ്യാപിക ശോഭ ജയിംസ്, പിടിഎ പ്രസിഡന്റുമാരായ സെബി മാളിയേക്കല്‍, എബിന് മാത്യു വെള്ളാനിക്കാരന്‍, സരിക ശിവപ്രസാദ്, കെ. സംഗീത, കോ ഓര്‍ഡിനേറ്റര്‍മാരായ സേതുമാധവന് പറയംവളപ്പില്‍, മിനി മോഹന്‍ദാസ്, സൈലം ഹൈബ്രിഡ് സെന്റര്‍ മാര്‍ക്കറ്റിംഗ് പ്രതിനിധി പി.വി. ജീസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
പത്ത് മാസം മാത്രം പ്രായം. ഒരു കുഞ്ഞിന്റെ ജീവന് വില 16 കോടി; എല്റോയ്ക്കായി നാടിന്റെ കാരുണ്യം തേടി കുടുംബം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു