ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
മൂര്‍ക്കനാട് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെല്‍റ്റര്‍ നിര്‍മിക്കാന്‍ നഗരസഭ കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിയ ധര്‍ണ.
തണ്ണീര്‍ത്തടത്തില്‍ ഷെല്‍റ്റര്‍ വേണ്ട; തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ധര്‍ണ
കരുവന്നൂര്‍: ഡോഗ് ഷെല്‍റ്റര്‍ നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറിയതോടെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂര്‍ക്കനാട് വള്ളിക്കാഞ്ഞിരം ഭാഗത്ത് ഷെല്‍റ്റര്‍ നിര്‍മാണത്തിനായി കണ്ടെത്തിയ സ്ഥലത്ത് തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വെള്ളം കയറിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. തണ്ണീര്‍ത്തടവും ജനവാസ മേഖലയുമായ ഇവിടെ ഡോഗ് ഷെല്‍റ്റര്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ധര്‍ണ നടത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ ഒന്നാം വാര്‍ഡായ മൂര്‍ക്കനാട് വള്ളിക്കാഞ്ഞിരം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ 40 സെന്റ് ഭൂമിയാണ് ഡോഗ് ഷെല്‍റ്റര്‍ നിര്‍മിക്കുന്നതിനായി നഗരസഭ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
ജനവാസ മേഖലയിലെ തണ്ണീര്‍ത്തടത്തില്‍ ഷെല്‍റ്റര്‍ നിര്‍മിക്കുന്നത് പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വെള്ളക്കെട്ടിനും കാരണമാകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. പദ്ധതിയെ ആദ്യം അനുകൂലിച്ചിരുന്ന എല്‍ഡിഎഫും പിന്നീട് തണ്ണീര്‍ത്തടമായ പ്രദേശത്ത് ഷെല്‍റ്റര്‍ നിര്‍മിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായ മഴയില്‍ നിര്‍ദിഷ്ട ഭൂമിയില്‍ വെള്ളം കയറിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി പദ്ധതി നടപ്പാക്കണമെന്നാണ് ജനകീയ സമരസമിതിയുടെ ആവശ്യം. ധര്‍ണയില്‍ വള്ളിക്കാഞ്ഞിരം കൂട്ടായ്മ കണ്‍വീനര്‍ സ്മിത സിന്റോ, ജനകീയ സമിതി കൂട്ടായ്മ പ്രസിഡന്റ് അബ്ദുല്‍ കബീര്‍, ഗോപാലകൃഷ്ണന് തച്ചിലത്ത്, അഗിത, പി.ജി. മോഹന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു