ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ക്ലീന്‍ പടിയൂര്‍ പദ്ധതിയ്ക്കും ഹരിതകര്‍മ്മസേനയുടെ ക്ലീന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ ഫണ്ട് വഴി നല്കിയ വാഹനത്തിന്റെ താക്കോല്‍ ദാനം ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് സി.എം. ശശിധരന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് കൈമാറികൊണ്ട് നിര്‍വഹിക്കുന്നു.
പടിയൂര്‍: ക്ലീന്‍ പടിയൂര്‍ പദ്ധതിയ്ക്കും ഹരിതകര്‍മ്മസേനയുടെ ക്ലീന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫെഡറല്‍ ബാങ്ക് നല്കുന്ന വാഹനത്തിന്റെ കൈമാറ്റചടങ്ങും എടതിരിഞ്ഞിയില്‍ ഹെല്‍ത്ത് സബ് സെന്ററിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറുന്ന ചടങ്ങും നടന്നു. എടതിരിഞ്ഞി ഫെഡറല്‍ ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ ഫണ്ട് വഴി നല്കിയ വാഹനത്തിന്റെ താക്കോല്‍ ദാനം ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് സി.എം. ശശിധരന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് കൈമാറികൊണ്ട് നിര്‍വഹിച്ചു.
എടതിരിഞ്ഞിയില്‍ ഹെല്‍ത്ത് സബ് സെന്ററിനുള്ള നാല് സെന്റ് സ്ഥലത്തിന്റെ ആധാരം ഓലക്കോട്ട് മക്കായി മാസ്റ്റര്‍ ഭാര്യ കുഞ്ഞിബീവാത്തു കെ.പി. കണ്ണന് കൈമാറി. യോഗത്തില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, വൈസ് പ്രസിഡന്റ് ആലീസ് തോമസ്, ബാങ്ക് പ്രതിനിധികളായ സി.എസ്. വിനയചന്ദ്രന്, സി.വി. സന്ദീപ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം സുമ രാമന്, കമ്മിറ്റി അംഗങ്ങളായ സുധ ദീലിപ്, ഈശ്വരി ജയന്, കെ.വി. ഹജീഷ്, ബിനോയ് കോലാന്ത്ര, ലതിക ഉല്ലാസ്, പ്രിയ അജയകുമാര്‍, ബീന ജെയിംസ്, ഹാജിറ റഷീദ്, സംഗീത സുരേഷ്, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ് സ്വാഗതവും സെക്രട്ടറി പി.വി. ഷാബു നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു