ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച ഏറ്റവും നീളം കൂടിയ ആന നെറ്റിപ്പട്ടം.
ഇരിങ്ങാലക്കുട: കേരളത്തിന്റെ ക്ഷേത്രോത്സവങ്ങളുടെ മാറ്റുകൂട്ടുന്ന നെറ്റിപ്പട്ടത്തിന് ഇനി ലോക റെക്കോര്‍ഡും. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ഥി സംഘമാണ് ഏറ്റവും നീളം കൂടിയ ആന നെറ്റിപ്പട്ടം തയാറാക്കി ഇന്ത്യ ബുക്ക്

ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചത്. 16.9 അടി നീളവും 3.2 അടി വീതിയുമുള്ളതാണ് ഈ നെറ്റിപ്പട്ടം. റെസിന്‍ ഷീറ്റ്, ചുവന്ന വെല്‍വറ്റ് തുണി, ചെറിയ സ്വര്ണഗോളികള്, പ്ലൈവുഡ്, കമ്പിളി, കോട്ടണ്‍ നൂലുകള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2026 ഓഗസ്റ്റ് എട്ടിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിലും പൂരപ്പറമ്പുകളിലും ആനയുടെ നെറ്റിയിലും തലയിലും അണിയുന്ന സ്വര്‍ണാഭരണമാണ് നെറ്റിപ്പട്ടം. ഈ പരമ്പരാഗത കലാരൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോളജിലെ വിവിധ വകുപ്പുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒന്നിച്ചത്. അസിസ്റ്റന്റ് പ്രഫസര്‍ പി.എം. സ്വാതിയുടെ നേതൃത്വത്തില്‍ ഫിന്നി ഫ്രാന്‍സിസ്, സി.എസ്. അശ്വിന് ദാസ്, അരവിന്ദ് എച്ച്. നാഥ്, എ.ബി. അര്ജുന്, എസ്. മിഥുല്‍, സി.എസ്. എഡ്വിന്, ആന്റണി ജോഹന്‍ ജോയല്‍, ആദിത്യ ജയന് എന്നിവരടങ്ങുന്ന സംഘമാണ് നെറ്റിപ്പട്ടം രൂപകല്‍പ്പന നല്‍കിയത്. മാസങ്ങളുടെ ആസൂത്രണത്തിനും കരവിരുതിനും ഒടുവിലാണ് ഈ ഭീമന് നെറ്റിപ്പട്ടം യാഥാര്‍ഥ്യമായത്. കേരളത്തിന്റെ തനത് സംസ്കാരം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പദ്ധതി ഏകോപിപ്പിച്ച ടീം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാധ്യമ, യുവജന, രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
വയോജനങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു