കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
കത്തീഡ്രല്‍ കെസിവൈഎമ്മിന്റെയും അമല കാന്‍സര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്കുന്ന കേശദാനം മഹാദാനം പരിപാടിയുടെ ഉദ്ഘാടനം കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരന്‍പിലാവ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവും കരുതലുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കേശദാനം മഹാദാനം പരിപാടി സംഘടിപ്പിച്ചു. അമല കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് രോഗികള്‍ക്കായി മുടി മുറിച്ചു നല്കുന്ന പരിപാടി സംഘടിപ്പിച്ചത്. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരന്‍പിലാവ് ഉദ്ഘാടനം നിര്‍വഹിച്ചു.
കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ അധ്യക്ഷത വഹിച്ചു. കെസിവൈഎം വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി, സെക്രട്ടറി എം.വി. ആന്റണി, ട്രഷറര്‍ യേശുദാസ് മാമ്പിള്ളി, വൈസ് പ്രസിഡന്റ് അനഹ ജാക്സണ്, ജോയിന്റ് സെക്രട്ടറി അനറ്റ് മരിയ, ഒലിവ് ബ്യൂട്ടി പാര്‍ലര്‍ പ്രതിനിധി മാര്‍ഗ്രറ്റ് ജോണ്സണ്, പ്രോഗ്രാം കണ്‍വീനര്‍ ഹണി ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു. കാന്‍സര്‍ ചികിത്സയ്ക്കിടെ മുടി നഷ്ടപ്പെടുന്ന രോഗികള്‍ക്ക് വിഗ് നിര്മിക്കുന്നതിനായാണ് മുടി ശേഖരിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാധ്യമ, യുവജന, രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
വയോജനങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു